gnn24x7

‘കുപ്പീന്ന് വന്ന ഭൂതം’; ഹരിദാസ് സംവിധായകൻ, റാഫിയുടെ തിരക്കഥ

0
553
gnn24x7

മലയാള സിനിമയിൽ പുതിയൊരു നിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു, വൺഡേ ഫിലിംസ്. ഖത്തർ വ്യവസായിയായ ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ള ഈ സംരംഭത്തിൻ്റെ ബാനർ അനൗൺസ്മെൻ്റും, ആദ്യ ചിത്രമായ ‘കുപ്പീന്ന് വന്ന ഭൂത’ത്തിൻ്റെ നാമകരണ പ്രകാശനവും ആഗസ്റ്റ് ഇരുപത്തിയേഴ് ശനിയാഴ്ച കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടന്നു.

പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി വൺഡേ ഫിലിംസ് എന്ന ബാനർ പ്രകാശനം ചെയ്തു. തുടർന്ന് കുപ്പീന്ന് വന്ന ഭൂതം – എന്ന നാമകരണം മേജർ രവിയും, സാബു ചെറിയാനും ചേർന്നു നിർവ്വഹിച്ചു -റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ആദ്യ ചിത്രമായ കുപ്പിന്ന് വന്ന ഭൂതം -സംവിധാനം ചെയ്യുന്നത്.

ചടങ്ങിനു മുന്നോടിയായി ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് മേജർ രവി ടോമിച്ചൻ മുളകുപാടം, ജോബിനീണ്ടൂർ’ റോബിൻ തിരുമല, സന്ധ്യമോഹൻ, സാബു ചെറിയാൻ, നെൽസൺ ഐപ്പ്, സന്തോഷ് പവിത്രം വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

റോബിൻ തിരുമല ,സാബു ചെറിയാൻ, ടോമിച്ചൻ മുളകുപാടം, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമൻ രഘു ‘രാജാസാഹിബ്, പ്രിയങ്ക, എന്നിവർ ആശംസകൾ നേർന്നു.കാൾട്ടൺ ഫിലിംസ് കരുണാകരൻ, ഈരാളി,പൊന്നമ്മ ബാബു അംബികാ മോഹൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇ3 ചിത്രത്തിൽ റാഫിയും മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്.

ഇവർക്കു പുറമേ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം- മണികണ്ഠൻ അയ്യപ്പ .ഛായാഗ്രഹണം – രതീഷ് റാം.കലാസംവിധാനം – ജോസഫ് നെല്ലിക്കൽ .കോ-ഡയറക്ടർ – ഋഷി ഹരിദാസ്.നിർമ്മാണ നിർവ്വഹണം -ഡിക്സൻപൊടു ത്താസ്,നിർമ്മാതാവ് ബിജുവി.മത്തായി സ്വാഗതം ആശംസിച്ചു. പാലക്കാട്, കൊച്ചി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here