gnn24x7

മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍

0
268
gnn24x7

കോട്ടയം: മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ വൈക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം.

ഏറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ തിരക്കഥാകൃത്താണ്. 2012ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പരുസ്‌കാരം നേടിയ ഇവന്‍ മേഘരൂപന്‍ എഴുതി സംവിധാനം ചെയ്തത് ബാലചന്ദ്രനാണ്. ഉള്ളടക്കം, പവിത്രം, പുനരധിവാസം തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥയെഴുതിയ മറ്റ് ചിത്രങ്ങള്‍.

സിനിമ-നാടക രംഗങ്ങളില്‍ സജീവമായ ബാലചന്ദ്രന്‍ നാടക രചയിതാവ്, അധ്യാപകന്‍, നിരൂപകന്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here