gnn24x7

സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ്

0
268
gnn24x7

സൂര്യ ചിത്രം ജയ് ഭീം വീണ്ടും വാർത്തകളിൽ നിറയുന്നു. കോപ്പിറൈറ്റ് വിവാദത്തിലാണ് ചിത്രം പെട്ടിരിക്കുന്നത്. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യകേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് വി.കുളഞ്ജിയപ്പ പറയുന്നത്. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നൽകിയില്ല.

കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here