നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് യൂണിഫോമിൽ നന്ദുവും ടിന്ടോമും ഇടത്തും വലത്തുമായി നടുവിലായി അൻസിബ യേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്. ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പൊലീസ്സിനുണ്ട്. അതു മറ്റൊന്നുമല്ല. പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം തന്നെയാണു കാരണം. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻ. അദ്ദേഹത്തിൻ്റെ നേതൃത്ത്വത്തിലുള്ള ഇൻവസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം. ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
രചന – മനോജ്. ഐ. ജി.
സംഗീതം – ഡിനുമോഹൻ.
ഛായാഗ്രഹണം – ഇന്ദ്രജിത്ത്.
എഡിറ്റിംഗ് – രാകേഷ് അശോക്.
കലാസംവിധാനം – രാജു ചെമ്മണ്ണിൽ
മേക്കപ്പ് – ഷാമി
കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജൻ മണക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്.
സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ- അനുപള്ളിച്ചൽ
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb