gnn24x7

പോലീസ് ഡേ… മെയ് 23ന്

0
171
gnn24x7

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായ “പോലീസ് ഡേ” എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ഈ ചിത്രം സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യാർ നിർമ്മിക്കുന്നു.

ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ

സംഗീതം – റോണി റാഫേൽ, ഡിനു മോഹൻ.

ഛായാഗ്രഹണം – ഇന്ദ്രജിത്ത്. എസ്.

എഡിറ്റിംഗ് – രാകേഷ് അശോക

കലാസംവിധാനം – രാജു ചെമ്മണ്ണിൽ

കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്.

മേക്കപ്പ് – ഷാമി.

കോ-പ്രൊഡ്യൂസേർസ് – സുകുമാർ, ജി.ഷാജികുമാർ, എം.അബ്ദുൾ നാസർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.

പ്രൊഡക്ഷൻ കൺ ട്രോളർ- രാജീവ് കൊടപ്പനക്കുന്ന്.

വാഴൂർ ജോസ്.

ഫോട്ടോ – അനു പള്ളിച്ചൽ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7