gnn24x7

പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന്

0
240
gnn24x7

തികഞ്ഞ ആക്ഷേപഹാസ്യചിത്ര മെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ്സഫ്രോൺ സംവിധാനം ചെയ്യുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. 

ശരീരനായ സംവിധായകൻ സിദ്ദിഖിൻ്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോൺ ഈ ചിത്രത്തിലുടനീളം നിദ്ദിഖിൻ്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളിൽ ഉണ്ടായിരുന്നു. നേരത്തേ പ്രദർശന സജ്ജമായിരുന്ന ഈ ചിത്രം പ്രതികൂല കാലാവസ്ഥയും വയനാട് ദുരന്തവും പ്രമാണിച്ച് റിലീസ് മാറ്റുകയായിരുന്നു. കേരള – കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്.

ഈ നാടുകളിൽ നിലനിന്നു പോരുന്ന പ്രാചീനകലകളായ കോതാമൂരിയാട്ടം, പൊറാട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളിലൂടെ,ഇൻഡ്യയുടെ രാഷ്ടീയ സാമൂഹ്യസ്ഥിതിഗതികൾ തികച്ചും ആക്ഷേപഹാസ്യ ത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ലൈറ്റ് ആൻ്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെ കേന്ദീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. തൻ്റെ തൊഴിൽ രംഗത്ത് ഏറെ കട ബാദ്ധ്യതകൾ കടന്നുവന്നതോടെ, അബുവിൻ്റെ ജീവിതം ഏറെ പ്രതിസന്ധിയിലായി. ഇതിനിടയിൽ ഒരു പശു അബുവിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്നു പശുവിൻ്റെ സാന്നിദ്ധ്യത്തിലൂടെ അബുവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്.

രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, രാജേഷ് അഴീക്കോട്, സൂരജ് തേലക്കാട്, അനിൽ ബേബി, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്രാ ഷേണായ്, ചിത്രാ നായർ, ഐശ്വര്യ മിഥുൻ, ജിജിൻ, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

കോ-പ്രൊഡ്യൂസർ – ഗായത്രി വിജയൻ. 

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – നാസർ വേങ്ങര.

മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങളിലൂടെയും ഏറെ ജനപ്രിയമായ ബഡായി ബംഗ്ളാവ് എന്ന പരമ്പരയുടെ രചയിതാവുമായ സുനീഷ് വാരനാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥരയിക്കുന്നത്.

ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ, ഫൗസിയ അബുബേക്കർ

സംഗീതം – ഗോപി സുന്ദർ.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാ സംവിധാനം – സുജിത് രാഘവ്.

മേക്കപ്പ് – ലിബിൻ മോഹൻ

കോസ്റ്റ്യും – ഡിസൈൻ സൂര്യ രാജേശ്വരി 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മാത്യൂസ്

പ്രൊഡക്ഷൻ എക്സികുട്ടീവ് – ആൻ്റെണി കുട്ടമ്പുഴ

നിർമ്മാണ നിർവ്വഹണം – ഷിഹാബ് വെണ്ണല

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7