മിനി സ്കീനിലെ തോബിയാസ് എന്ന കഥാപാത്രത്തിലൂടെയും നിരവധി മിനി സ്ക്രീൻ പരമ്പരകളിലൂടെയും പിന്നീട് ബിഗ് സ്ക്രീനിൽ ഏറെ തിരക്കുള്ള നടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജയൻ ചേർത്തലയെന്ന പേരിൽ അറിയപ്പെടുന്ന രവീന്ദ്ര ജയൻ. കലാരംഗത്ത് അഭിനയത്തിനു പുറമേ ഇപ്പോൾ മറ്റൊരു മേഖലയിലേക്കു കൂടി ജയൻ കടക്കുകയാണ്. സംവിധാന രംഗത്തേക്കാണ് ജയൻ്റെ കടന്നുവരവ്.

തൻ്റെ യഥാർത്ഥ പേരായ രവീന്ദ്ര ജയൻ എന്ന പേരിലാണ് ജയൻ തൻ്റെ ചിത്രം ഒരുക്കുന്നത്.വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് വ്യാഴാഴ്ച്ച (ആഗസ്റ്റ് പതിനേഴ്) അടൂരിൽ ആരംഭിച്ചു .ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.ഉർവ്വശിയാണ് ആദ്യ രംഗത്തിൽ പങ്കെടുത്തത്.

സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനുംപ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റേയും ബന്ധങ്ങളുടേയും കഥ നർമ്മവും ത്രില്ലറും കോർത്തിണത്തി പറയുകയാണ് ,സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖാ ടീച്ചർ എന്ന കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്.ഏറെ അഭിനയ സാദ്ധ്യതകളുള്ള അതി ശക്‌തമായ ഒരു കാപാത്രമാണ് ഇതിലെ ഇന്ദുലേഖാ ടീച്ചർ.

കൽപ്പനയുടെ മകൾ ശ്രീ സംഖ്യ അഭിനയരംഗത്ത്
അനശ്വര നടി കൽപ്പനയുടെ മകൾ ശീ സംഖ്യ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു കടന്നു വരുന്നു.ഈ ചിത്രത്തിൽ ഫുട്ബോൾ പരിധീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീ സംഖ്യ അഭിനയിക്കുന്നത്.ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രമാണ് സ്മൃതി,തൻ്റെ അരങ്ങേറ്റം ചിറ്റമ്മക്കൊപ്പമായത് ഏറെ സന്തോഷമുണ്ടന്ന് ശ്രീ സംഖ്യ പറഞ്ഞു. ഇന്ദ്രൻസ്,ഷമ്മി തിലകൻ, ജോണി ആൻ്റണി, രൺജി പണിക്കർ ,മധുപാൽ, സോഹൻ സീനു ലാൽ അരുൺ ദേവസ്യ,.വി.കെ. ബൈജു, കലാഭവൻ ഹനീഫ്, ബാലാജി ശർമ്മ, മീരാ നായർ, മഞ്ജു പത്രോസ്, എന്നിവർക്കൊപ്പം കുട്ടികളായ ഗോഡ് വിൻ അജീഷ, മൃദുൽ, ശ്രദ്ധാ ജോസഫ്, അനുശ്രീ പ്രകാശ്, ആൽവിൻ, ഡിനിഡാനിയേൽ, എന്നിവരും പ്രധാവ വേഷങ്ങളിലെത്തുന്നു.

രചന – നിജീഷ് സഹദ്ധേൻ ,അഡീഷണൽ സ്കിപ്റ്റ് – കലേഷ് ചന്ദ്രൻ – ബിനുകുമാർ ശിവദാസൻ.വിനായക് ശശികുമാറിൻ്റെ വരികൾക്ക് സുബിൻ ജേക്കബ്ബ് ഈണം പകർന്നിരിക്കുന്നു.ജിജു സണ്ണി ഛായാഗ്രഹണവും ഗ്രേസ ൺ ഏ.സി.എ.എഡിറ്റിംഗും നിർവ്വഹിഞ്ഞു. കലാസംവിധാനം -അനീഷ് കൊല്ലം.കോസ്റ്റും ഡിസൈൻ സുകേഷ്താനൂർമേക്കപ്പ് ജിതേഷ് പൊയ്യ ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദീപക് നാരായണൻലൈൻ പ്രൊഡ്യൂസർ – ബൻസി അടൂർപ്രൊഡക്ഷൻ എക്സിക്കുട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി: പ്രൊഡക്ഷൻ മാനേജർ – അഖിൽ’പ്രൊഡക്ഷൻ കൺട്രോളർ- നജീബ്. അടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz






































