gnn24x7

‘സിന്ദഗി ഇന്‍ ഷോര്‍ട്’; നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

0
364
gnn24x7

മുംബൈ: നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്.

‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്.

സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍, ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, എന്നിവരാണ് മറ്റ് വീഡിയോകള്‍ സംവിധാനം ചെയ്യുന്നത്.

സഞ്ജയ് കപൂര്‍, ഇഷ തല്‍വാര്‍ തുടങ്ങി നിരവധി പേരാണ് സീരിസില്‍ അഭിനയിക്കുന്നത്. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് സീരിസുകളുടെ നിര്‍മാണം. ഫ്ലിപ്കാര്‍ട്ട് വിഡിയോ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 19നാണ് സീരിസ് പുറത്തുവിടുന്നത്.

gnn24x7