gnn24x7

കൊറോണ വൈറസ്; ചൈനയിൽ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1631 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

0
191
gnn24x7

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ  വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1631 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 139 പേരാണ്. ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ലയെന്ന്‍ വ്യക്തമാണ്.

ഇതോടെ രോഗബാധിതരുടെ എണ്ണം 67,535 ആയി എന്നാണ് റിപ്പോര്‍ട്ട്. ഹുബൈ പ്രവിശ്യയില്‍ ഇന്നലെമാത്രം പുതുതായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 2420 ആണ്.  ഹുബെയ് പ്രവിശ്യയില്‍ ഒഴികെയുള്ള മേഖലകളില്‍ കൊറോണാ റിപ്പോര്‍ട്ട് ചെയ്യുന്നത് താഴുന്നുണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധിയെ നിരീക്ഷിക്കാനും പിടിച്ചുകെട്ടാനും ഡിജിറ്റല്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിംഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. 

വുഹാനില്‍ വൈറസ് പിടിപെട്ട രോഗികളെ ചികിത്സിക്കാന്‍ റോബോട്ടുകളെ ഇറക്കിയ ഘട്ടത്തിലാണ് പ്രസിഡന്റിന്‍റെ ഈ  നിര്‍ദ്ദേശം. ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവ കൂടുതലായി പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം.

ഇതിനിടയില്‍ ആഫ്രിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  ഈജിപ്തിലാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.  കൂടാതെ ചൈനയില്‍ 1716 മെഡിക്കല്‍ സ്റ്റാഫിന് രോഗം പിടിപെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഹുബൈയ് പ്രവിശ്യയില്‍ ആദ്യഘട്ടത്തില്‍  രോഗികളെ ചികിത്സിച്ച സമയം മാസ്കുകളും മറ്റും ഉപയോഗിക്കാദി രോഗികളെ പരിശോധിക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് രോഗബാധ ഏറ്റതെന്നാണ് വിവരം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here