മലയാളത്തിലെ പ്രമുഖ സംവിധായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ മദ്ധ്യത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ നായിക മീരാ ജാസ്മിനാണ്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും മാറി നിന്ന മീരാ ജാസ്മിൻ്റെ രണ്ടാം കടന്നുവരവു കൂടിയാണ് ഈ ചിത്രം.
കോവിഡ് കാലത്ത് തമിഴ് – തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു പോന്ന ജയറാം, വീണ്ടും മലയാളത്തിലെത്തുന്നത് തൻ്റെ ഭാഗ്യ സംവിധായകനായ സത്യൻ അന്തിക്കാടിനോപ്പമാണ്.നിരവധി ചിത്രങ്ങൾ ഇതിനകം ജയറാമിനെത്തേടിയെത്തിയെങ്കിലും സത്യൻ അന്തിക്കാട് ചിത്രം കഴിഞ്ഞേ ഇനി മലയാള സിനിമയിൽ അഭിനയിക്കൂ എന്ന നിഗമനത്തിലായിരുന്നു ജയറാം.
ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സെൻട്രൽ പ്രൊഡക്ഷൻസാണ്.ഇത്രയും ചിത്രങ്ങളുടെ ജോലികൾ നടക്കുമ്പോൾ അമ്പതിലേറെ ചിത്രങ്ങൾ പൂർത്തിയായി പ്രദർശനത്തിനു കാത്തിരിക്കുകയാണ്. ഒക്ടോബർ മാസത്തിൽ തീയേറ്റർ തുറക്കും എന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രവർത്തകർ കാത്തിരിക്കുന്നത്. ഈ ലിസ്റ്റ് അപൂർണ്ണമാണ്.
വാഴൂർ ജോസ്.