gnn24x7

ഒരു മില്യൺ കാഴ്ച്ചക്കാരുമായി സീക്രട്ടിൻ്റെ ആദ്യ വീഡിയോ സോംഗ്

0
331
gnn24x7

പ്രശസ്ത തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് ഒരു മില്യൻ കാഴ്ച്ചക്കാരുമായി വൈറലായിരിക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക.

രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.

സംഗീതം – ജയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – ജാക്സൻ ജോൺസൺ

കലാസംവിധാനം – സിറിൾ കുരുവിള

നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ

ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ 

രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7