gnn24x7

ഷെബിൻ ബെൻസൺ പ്രശോഭ് ആകുന്നു… കിഷ്കിന്ധാകാണ്ഡം പുതിയ പോസ്റ്റർ പുറത്തുവിട്ടു

0
345
gnn24x7

കൗതുകം നിറഞ്ഞ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ യുവ നടന്നാണ് ഷെബിൻ ബെൻസൺ. ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ മുപ്പതോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

ഇയോബിൻ്റെ പുസ്തകം പത്തു കൽപ്പനകൾ വൈറസ്, വർഷം, ഭീഷ്മ പർവ്വം, കൊള്ള, ഉള്ളൊഴുക്ക്, ബിഗ് ബെൻ തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ഏറെ ശ്രദ്ധേയമാണ്.

ബാലതാരമായി തുടങ്ങി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ തൻ്റെതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു ഷെബിൻ.

ചെറുപ്പത്തിൻ്റെ കൗശലവും, അയത്നലളിതമായ അഭിനയശൈലിയും കൊണ്ട് പ്രേക്ഷകരെ വശീകരിച്ച ഷെബിൻ ബെൻസൺ ഈപ്പാൾ ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രമാണ് ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബി ജോർജ് നിർമ്മിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം. 

ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷനിൽ ഇപ്പോൾ ഏറ്റവുംപുതിയതായി ഷെബിൻ ബെൻസൺ അവതരിപ്പിക്കുന്ന  പ്രശോഭ് എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ആരാണ് ഈ പ്രശോഭ് ?

സിനിമയിൽ പ്രശോഭ് എന്ന കഥാപാത്രത്തിൻ്റെ പ്രസക്തിയെന്ത്?

ചിത്രം പ്രദർശനത്തിനെത്തുന്ന സെപ്റ്റംബർ പന്ത്രണ്ടു വരെ കാത്തിരിക്കാം

ആസിഫ് അലി നായകനും, അപർണാ ബാലമുരളി നായികയുമാകുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണവിവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്, എന്നിവരും പോന്നതാരങ്ങളാണ്.

തിരക്കഥ – ഛായാഗ്രഹണം – ബാഹുൽ രമേഷ്.

സംഗീതം -മുജീബ് മജീദ്.

എഡിറ്റിംഗ് -സൂരജ് ഇ.എസ്.

പ്രൊജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്.

പ്രൊഡക്ഷൻ മാനേജർ -എബി.

പ്രൊഡക്ഷൻ എക്സിമുട്ടീവ്സ് – നോബിൾ ജേക്കബ്, കെ.സി.ഗോകുലൻ പിലാശ്ശേരി.

പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് മേനോൻ.

വാഴൂർ ജോസ്. 

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7