gnn24x7

ഇൻഡ്യൻ 2വിലെ ഗായകൻ അബി. വി വരാഹത്തിലൂടെ മലയാളത്തിൽ

0
360
gnn24x7

ഇൻഡ്യൻ 2 വിലെ  പോപ്പുലറായ ഗാനമാലപിച്ച് ഏറെ ശ്രദ്ധേയനായ ഗായകൻ അബി. വി, സുരേഷ്ഗോപി നായകനായി അഭിനയിക്കുന്ന വരാഹം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നു വരുന്നു.

സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അബി പാടിയ ഗാനം ഇക്കഴിഞ്ഞ ദിവസം മുംബൈയിലാണ് റെക്കാർഡ് ചെയ്യപ്പെട്ടത്. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈണമിട്ട ഗാനമാണ് ഇവിടെ റെക്കാർഡ് ചെയ്യപ്പെട്ടത്. കാനഡയിൽ സ്ഥിരതാമസ്സമാക്കിയ മലയാളി കൂടിയാണ് അബി.വി. 

സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നവ്യാനായർ, പ്രാഞ്ചി പ്രഹ്ളാദൻ, ശ്രീജിത്ത് രവി, സാദിഖ്, സന്തോഷ് കീഴാറ്റൂർ, സരയൂ, എന്നിവരും  പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ – മനു. സി. കുമാർ & ജിത്തു. കെ. ജയൻ.

തിരക്കഥ – മനു സി. കുമാർ.

ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റിംഗ് – മൺസൂർ മുത്തുട്ടി.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രാജാ സിംഗ്, കൃഷ്ണകുമാർ.

ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ് 

നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമുറ്റം, ബിനു മുരളി

മാവെറിക് മൂവീസ് – സഞ്ജയ് പടിയൂർ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7