gnn24x7

ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി.

0
454
gnn24x7

ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി. ഏറെ നാളുകളുടെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഇവര്‍ ഒടുവിലാണ് 23 -ാം തിയതി വിവാഹിരാവുന്നത്. റോഹന്‍ പ്രീത് സിംഗാണ് വരന്‍. ഇതിന് ഏറെ മുന്‍പേ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ നവമാധ്യമങ്ങളില്‍ അത് സജീവ ചര്‍ച്ചയായിരുന്നു.

ഒക്ടോബര്‍ 23 ആണ് ഔദ്യോഗികമായി വിവാഹം കഴിഞ്ഞതായി രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലെ ഒരു ആഡംബര റിസോട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും പ്രധാന ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് കാലഘട്ടമായതിനാല്‍ ബോളിവുഡില്‍ നിന്നും അധികം ആരും തന്നെ ഉണ്ടായിരുന്നില്ല.

https://www.instagram.com/p/CGsLoMsBxKU/

gnn24x7