“തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു.
ലോണെടുത്തു വാങ്ങിയതാ പശുക്കളെ..
എന്തു പറയാനാ…! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..
എന്നിട്ട് – ?
അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷി
ആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി.
അപ്പോ ആനയോ?
ആനയുടെ പൊറത്തു കേറിയാ രണ്ടാളുംകൂടി പോയത്.”
സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരമനോഹര മോഹം എന്ന ചിത്രത്തിലെ രസകരമായ സംഭാഷണങ്ങളിലൊന്നാണിത്. ചിത്രത്തിൻ്റെ ട്രയിലറിലൂടെയാണ് ഈ സംഭാഷണങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രയിലർ ഏപ്രിൽ ഇരുപത്തിയേഴ് വ്യാഴാഴ്ച്ച വൈകിട്ട് ആറുമണിയോടെ പുറത്തുവിട്ടിരിക്കുന്നു.
ആനപ്പുറത്തു കയറി, ഒളിച്ചോടിയെന്ന് പറയുന്ന നിഷ്ക്കളങ്കയായ ഒരു മാതാവ്. ബിന്ദു പണിക്കരുടെ ഈ വാക്കുകളും.
എന്നിട്ട് ആനയോ എന്നു ചോദിക്കുന്ന അൽത്താഫിൻ്റ മറുപടിയും ആരെയും പൊട്ടിച്ചിരിപ്പിക്കാൻ പോന്നതാണ്.
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. ഈ സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും’, കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
ഇങ്ങനെയുള്ള ഒരു തറവാട്ടിൽ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെയും, ഹൃദയഹാരിയായ രംഗങ്ങളിലൂടെയുംഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈജു ക്കുറുപ്പ് , ,ഷറഫുദ്ദീൻ, രെജീഷാ വിജയൻ ,അർഷാബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ ,ബിജു സോപാനം, സുനിൽ സ്വഗത, മീനാക്ഷി, മധു ,ജയ് വിഷ്ണു,, എന്നിവരും പ്രശസ്ത യൂ ട്യൂബ റായ സഞു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
: രചന – മഹേഷ് ഗോപാൽ- ജയ് വിഷ്ണു .
സംഗീതം -ഹിഷാം അബ്ദുൾ വഹാബ് .
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – അപ്പു ഭട്ടതിരി .
കലാസംവിധാനം – ജയൻ ക്രയോൺ
മേക്കപ്പ് – റോണക്സ് സേവ്യർ –
കോസ്റ്റ്വും: ഡിസൈൻ –
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്’ പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — സുഹൈൽ, അബിൻ എടവനക്കാട് ‘
പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്.
ബീത്രീഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു’
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB






































