ഏറെ കൗതുകമുണർത്തിക്കൊണ്ട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാറ്റർഡേ നൈറ്റി‘ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏറെയും കർണ്ണാടകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മൈസൂർ ബാംഗ്ളൂർ, ചിത്രഗുപ്താ, ബല്ലാരി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ
ദുബായ് ആണ് മറ്റൊരു ലൊക്കേഷൻ.

പൂർണ്ണമായും ഒരു ഫൺ സിനിമയായിട്ടാണ് ഈ ചിത്രത്തെ റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്.
നിവിൻ പോളി, സൈജുക്കുറുപ്പ് ,അജു വർഗീസ്, സിജുവിൽസൻ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രണളെ അവതരിപ്പിക്കുന്നത്.
വൻ വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.
ഗ്രേസ് ആൻ്റണി, പ്രതാപ് പോത്തൻ, സാനിയാ ഇയ്യപ്പൻ, ശാരി, മാളവിക, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും പ്രധാന താരങ്ങളാണ്.

നവീൻ ഭാസ്ക്കറ്റിൻ്റേതാണു തിരക്കഥ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്,
അസ്ലാം പുരയിൽ ഛായാഗ്രഹണവും ടി.ശിവനന്ദിശ്വരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അനീസ് നാടോടി, മേക്കപ്പ് – സജി കൊരട്ടി, കോസ്റ്റ്യം -ഡിസൈൻ -സുജിത് സുധാകരൻ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.സി.രവി, അസ്സോസ്സിയേറ്റ് ഡയറക്ടർ — ദിനേശ് മേനോൻ, നിശ്ചല ഛായാഗ്രഹണം സലീഷ് പെരിങ്ങേട്ടുകര, നിർമ്മാണ നിർവ്വഹണം നോബിൾ ജേക്കബ്.വാഴൂർ ജോസ്.







































