കൊച്ചി: വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി എന്ന പെരുമ്പാവൂർ സ്വദേശിയുടെ വഞ്ചിച്ചെന്ന കേസിലാണ് ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.
അതേസമയം ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നും ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. 2016 മുതല്‍ കൊച്ചിയിൽ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുക്കാമെന്നു പറഞ്ഞു 12 തവണകളായി 29 ലക്ഷം രൂപ വാങ്ങി.
എന്നാൽ പരിപാടികളില്‍ പങ്കെടുക്കാതെ പറ്റിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. അതേസമയം താന്‍ പണം വാങ്ങിയിരുന്നു എന്നാല്‍ സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് താരം പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.





































