gnn24x7

മനയ്ക്കൽ മനയിലെ ദുരൂഹതകൾ നിവർത്തുന്ന ദി പ്രൊട്ടക്ടർ പൂർത്തിയായി

0
268
gnn24x7

വടക്കേ മലബാറിലെ പ്രശസ്തമായ മനയ്ക്കൽമന ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ബ്രിട്ടിഷ് ഭരണാധികാരികളുടെ വിശ്വസ്തർ കൂടിയായിരുന്ന മനയ്ക്കൽ മനയിലെ ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിൽ ഞെട്ടിപ്പിക്കുന്ന പല കഥകളുമുണ്ട്. ഇവിടെ അടുത്തിട അരങ്ങേറിയ വലിയ ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്തുവാൻ സി.ഐ.സത്യ എത്തുന്നതിലൂടെ ഉരിത്തിരിയുന്ന സത്യങ്ങൾ എന്താണ്?

ജി.എം.മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ എന്ന ചിത്രത്തിലൂടെയാണ് ഈ ചുരുളുകൾ നിവർത്തുന്നത്. 

ഷൈൻ ടോം ചാക്കോയാണ് പ്രൊട്ടക്ടർ ആകുന്ന സി. ഐ. സത്യയെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഹൊറർ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് പൂർത്തിയായി.

അമ്പാട്ടു ഫിലിംസിൻ്റെ ബാനറിൽ റോബിൻസ് മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയാണിത്.

തലൈവാസിൽ വിജയ്, സുധീർ കരമന, ശിവജി ഗുരുവായൂർ, സജി സോമൻ, മണിക്കുട്ടൻ, ഉണ്ണിരാജാ, ബോബൻ ആലുംമൂടൻ, ദേവി ചന്ദന, ശാന്തകുമാരി, ശരത് ശ്രീഹരി, മാത്യൂസ്, മൃദുൽ, ജയരാജ് നീലേശ്വരം, ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, കാജൽ ജോൺസൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പുതുമുഖം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. അജേഷ് ആൻ്റെണി, സെപ്സൻ നോബൽ, കിരൺ രാജാ എന്നിവരുടേതാണു തിരക്കഥ. റോബിൻ അമ്പാട്ടിൻ്റെ ഗാനങ്ങൾക്ക് ഗാനങ്ങൾക്ക് ജിനോഷ് ആൻ്റണി ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം -രജീഷ് രാമൻ.

എഡിറ്റിംഗ് – താഹിർഹംസ.

കലാസംവിധാനം – സജിത് മുണ്ടയാട്.

മേക്കപ്പ് – സുധി രവീന്ദ്രൻ

കോസ്റ്റ്യും ഡിസൈൻ – അഫ്സൽ മുഹമ്മദ്

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണികൃഷ്ണൻ ചിറ്റൂർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കാരന്തൂർ.

പ്രൊഡക്ഷൻ കൺട്രോളർ – ഷാജി കാവനാട്ട്.

വാഴൂർ ജോസ്.

ഫോട്ടോ – ജോഷി അറവാക്കൽ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7