gnn24x7

“നമുക്കു കോടതിയിൽ കാണാം” ആരംഭിച്ചു.

0
419
gnn24x7

ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ -പ്രധാന വേഷങ്ങളിൽ.

പുതുമുഖം മൃണാളിനി ഗാന്ധി- നായിക.

പുതിയ തലമുറയുടെ കാഴ്ച്ചപ്പാടോടെ നിരവധി കൗതുകങ്ങൾ ഒരുക്കി ശക്തമായ ഒരു കുടുംബചിത്രമായ ‘നമുക്കു കോടതിയിൽ കാണാം‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജുൺ പത്രണ്ട് ശനിയാഴ്ച്ച കോഴിക്കോട്ടാരംഭിച്ചു.

പ്രശസ്ത സംവിധായകനായ വി.എം.വിനു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.ഹസീബ് മലബാർ, ജീവൻ നാസർ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

ഹബീബ് ഫിലിംസ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ജയ് ഹോയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം സംജിത് ചന്ദ്രസേനനാണ്.

ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നു.

ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ ,എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖംമുണാളിനി ഗാന്ധിയാണ് നായിക., ജോണി ആൻ്റണി, ജാഫർ ഇടുക്കി സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.

നിഥിൻ രൺജി പണിക്കർ -അഭിനയ രംഗത്ത്.


സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.
മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
നിർമ്മാണ നിർവ്വഹണം -നിജിൽ ദിവാകർ,
വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here