gnn24x7

മമ്മൂട്ടി വില്ലനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

0
448
gnn24x7

അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി മമ്മൂട്ടി എത്തുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടായിരിക്കും.

ജൂലായ് 12 ന് ചിത്രീകരണം അരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് സൂചന. ചിത്രത്തിലെ നായിക പുതുമുഖം സാക്ഷി വൈദ്യയാണ്. മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം 2019 ല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്ര ആണ്.

gnn24x7