ഇന്ദ്രൻസ് തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന’ വാമനൻ’ എന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമിട്ടു. നവംബർ ഇരുപത്തിനാല് ബുധനാഴ്ച്ച കടവന്ത്ര കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് ആരംഭം കുറിച്ചത്. തദവസരത്തിൽ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമാ .ജി.നായരാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. സോഹൻ സീനു ലാൽ തിരക്കഥ കൈമാറി.

ചലച്ചിത്ര , പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ നിറ സാന്നിദ്ധ്യത്തിലാണ് ചടങ്ങു നടന്നത്. നവാഗതനായ ഏ.ബി.ബി നിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൂവി ഗാങ്ങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ ബാബു. കെ.ബി.സമഹ് അലി, എന്നിവരാണ്. രഘു വേണുഗോപാൽ, രാജീവ് വാര്യർ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.

ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിലൂടെ തികഞ്ഞ സൈക്കോത്രില്ലർ സിനിമയായിരിക്കുമിത്. ഇന്ദ്രൻസിനു പുറമേ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, സീമാ ,ജി.നായർ, സീനു സിദ്ധാർത്ഥ്, എബി അജി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരന്നു. സന്തോഷ് വർമ്മയുടേതാണ് ഗാനങ്ങൾ, സംഗീതം – നിഥിൻ ജോർജ്’അരുൺ ശിവനാണ് ഗ്രാഹകൻ. എഡിറ്റിംഗ് – ബാബുരത്നം. കലാസംവിധാനം – നിധിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ.ടി . രാജ്. കോസ്റ്റ്യം -ഡിസൈൻ- സൂര്യാഖേർ. അസ്സോസ്സിയേറ്റ് ഡയറക്ടർ ‘ – ബിച്ചു .പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- പ്രജീഷ് പ്രഭാസൻ. പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി. നവംബർ ഇരുപത്തിയെട്ടിന് കുട്ടിക്കാനത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ഫോട്ടോ -അനുപള്ളിച്ചൽ.







വാഴൂർ ജോസ്.





































