gnn24x7

“കവലയിലെ പുലിയാര്?” കുഞ്ഞാടും കുടുംബസ്ത്രീയും എന്ന സിനിമയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു 

0
271
gnn24x7

ഈ കവലയിലൊരു പുലി

യുണ്ടങ്കിലതി വനാണേ…

ഉടയവനൊരുമ്പട്ട വാട്ടാണേ…

തിരയൊഴിയാ തീരത്തെ കുഞ്ഞാടേ-

എം.ജി.ശ്രീകുമാർ, റിമി ടോമി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ  ആലാപനത്തിനൊപ്പം മലയാളത്തിൻ്റെ ഒരു പിടി ജനപ്രിയരായ അഭിനേതാക്കൾ ആടിത്തകർക്കുകയാണ്…

ഒരു വലിയ സദസ്സിനൊപ്പം സ്റ്റേജിൽ പാടുന്ന ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ പാട്ടിലൂടെയാണ് ഈ ഗാനത്തിൻ്റെ ദൃശ്യങ്ങൾ മിന്നി മറിയുന്നത്.

ഇമ്പമാർന്ന ഈ ഗാനത്തിനൊപ്പം മനോഹരമായ വിഷ്വൽസും കോർത്തിണക്കുവാൻ മഹേഷ്. പി. ശ്രീനിവാസൻ എന്ന സംവിധായകൻ ശ്രമിച്ചിരിക്കുന്നു.

മഹേഷ് – പി.ശീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്.

ഈ ഗാനമിപ്പോൾ പുറത്തുവിട്ടിരിക്കുന്നു.

പ്രേക്ഷകരെ ഏറെ ആകർഷിക്കും വിധത്തിൽ ഒരുക്കിയ ഈ ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്.

മൂന്നു വ്യത്യസ്ഥ സംഭവങ്ങളിലൂടെ ഒരു പോയിൻ്റിൽ എത്തപ്പെടുന്ന ഒരു കഥ പറച്ചിലാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ മഹേഷ് സ്വീകരിച്ചിരിക്കുന്നത്. ഇൻഡി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തി ഒന്നിന് പ്രദർശനത്തിനെത്തു

ന്നതിൻ്റെ ഭാനമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

നാട്ടിലെ പൊലീസ്സിന് തല

വേദനയാകുന്ന ഒരു പ്രശ്നം,

ഒരു പ്രവാസി കുടുംബത്തിലെ ചില പ്രശ്നങ്ങൾ, ആ നാട്ടിലെത്തുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിൻ്റെ പ്രശ്നങ്ങൾ ഇതെല്ലാം ഒരു കേന്ദ്രത്തിലെത്തുന്നിട

ത്താണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.

അപ്രതീക്ഷിതമായ വഴിത്തിരിവുകളും, സസ്പെൻസുമൊക്കെ നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.

ഫൺ ഫാമിലി എൻ്റെർടൈനർധ്യാൻ ശ്രീനിവാസനു പുറമേ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ

ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ.

സംഗീതം – ശ്രീജു ശ്രീധർ

ഛായാഗ്രഹണം – ലോവൽ എസ്.

എഡിറ്റിംഗ് – രാജാ മുഹമ്മദ്.

കലാസംവിധാനം -രാധാകൃഷ്ണൻ 

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി

പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.

വാഴൂർ ജോസ്.

ഫോട്ടോ – ശാലു പേയാട്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7