കൊറിയ: ലോകപ്രസിദ്ധനായ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് അത്യാസന്നനിലയിൽ ആയിരുന്ന കിം കി ഡൂക്ക് അന്തരിച്ചതായി ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകം മുഴുക്കെയുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രം ആയിരുന്നു അന്തരിച്ച കിം കി ഡുക്ക് . ലോക സിനിമയ്ക്ക് തന്നെ ഇതൊരു കനത്ത നഷ്ടമായി കണക്കാക്കാം.
1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 2004-ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- അതോടെ ലോകപ്രസിദ്ധരായ സംവിധായകരുടെ പട്ടികയിൽ മുൻനിരയിലേക്ക് വരുവാൻ കിം കി ഡുക്കിനെ സാധ്യമായി. ലോകത്തെ ഞെട്ടിപ്പിച്ച ച്ച ചിത്രങ്ങളായിരുന്നു കിം കിഡുക്ക് സംവിധാനം ചെയ്തത്. സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ലഭിച്ചതോടെ കിം കി ഡുക്കിന്റെ ആരാധകരുടെ നീണ്ട നിരയായി .
കേരളത്തിൽ നടന്ന ഐ എഫ് എഫ് കെ ഫിലിംഫെസ്റ്റിവലിൽ പ്രധാന അതിഥിയായി എത്തിയപ്പോൾ അപ്പോൾ ചലച്ചിത്രോത്സവ വേദിയിൽ ആവേശത്തിര സൃഷ്ടിച്ചു. മലയാളി സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകർ ആളായിരുന്നു കിം കിഡുക്ക് .ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ . സെക്സും വയലൻസും അതിഭീകരമായി ആയി പ്രവർത്തിച്ചിരുന്ന സിനിമകൾ കണ്ടു കേരള ചലച്ചിത്രോത്സവ വേദികളിൽ തലകറങ്ങി വീണ ആളുകൾ നിരവധി. മലയാളി സിനിമ പ്രേക്ഷകർക്ക് ഇതൊരു കനത്ത ആഘാതമായി കാണാം.