gnn24x7

ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി

0
442
gnn24x7

കോവിഡ് 19 ഏറെ ദുരിതം വിതച്ച ഇറ്റലിക്കും ഫ്രാൻസിനും സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി. ഇരു രാജ്യങ്ങളിലെയും രോഗികള്‍ക്കായി തങ്ങളുടെ ആശുപത്രികളിൽ സൗകര്യ ഒരുക്കിയിരിക്കുകയാണ് ജർമ്മനി.

ഇരുരാജ്യങ്ങളിലെയും കോവിഡ് രോഗികളെ വ്യോമ മാർഗം ജർമ്മനിയിലേക്കെത്തിക്കാൻ പ്രത്യേക വിമാനം അയക്കും. എയർ ബസ് എ-310 മെഡെവാക് ആണ് രോഗികളെ എത്തിക്കുന്നതിനായി ജർമ്മനി അയക്കുന്നത്.

കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ കോവിഡ് -19 രോഗം ബാധിച്ച രോഗികളെ ജർമ്മനിയിലെ എസെനിലേക്ക് മാറ്റും. കിഴക്കൻ ഫ്രാൻസിലെ കൊറോണ വൈറസ് ബാധിച്ച പൗരന്മാരെയും ഫ്രാൻസ് ഒഴിപ്പിക്കും.

പുതിയ കൊറോണ വൈറസ് മിക്കവരിലും മിതമായ ലക്ഷണങ്ങളുണ്ടാക്കുന്നു. പക്ഷേ ചിലർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടകരമാവുകയും മരണത്തിനു തന്നെ കാരണമാവുകയും ചെയ്യുന്നു.

കോവിഡ് രോഗികള്‍ക്കായി പ്രത്യേക കിറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.  

gnn24x7