gnn24x7

ജർമനിയിലേക്ക് വ്യാജ നഴ്സിംഗ് റിക്രൂട്ട്മെന്റ്; ജർമൻ മലയാളികൾക്ക് ബന്ധം

0
764
gnn24x7

ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ജർമനിയിൽ ജോലി വാഗ്ദാനം നൽകി പറ്റിച്ച് കേരളത്തിലെ നഴ്സിംഗ് റിക്രൂട്ട് ഏജൻസികൾ. ജർമനിയിൽ ലഭിക്കാത്ത ശമ്പളവും മറ്റ് ആനൂകല്യങ്ങളും പറഞ്ഞാണ് ഈ വ്യാജ ഏജൻസികൾ കേരളത്തിൽ ഇരുന്ന് ആളുകളെ വലയിൽ വീഴ്ത്തുന്നത്.

ഇതിന്റെ ഇടനിലക്കാരായി ജർമനിയിൽ താമസിക്കുന്ന മലയാളികളും ഉൾപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. കൂടാതെ കേരളത്തിലെ ഏജൻസികൾ വഴി ജർമനിയിൽ നഴ്സിങ്ങിനായി എത്തിയ യുവ മലയാളികളും ഏജന്റായി മാറുന്നു എന്നും റിപ്പോർട്ട് ഉണ്ട്.

ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് നടത്തുന്നവരുടെ വലയിൽ വീണ് ജർമനിയിൽ എത്തിപ്പെട്ടിട്ടാണ് അവർ തിരിച്ചറിയുന്നത് അവിടെ ജോലിയോ ജോലിസ്ഥലമോ ഇല്ലെന്ന്. ജർമനിയിൽ നഴ്സിംഗ് ജോലിക്കായി വിദേശികളെ സ്വീകരിക്കുന്നുണ്ടെങ്കിലും സർക്കാർ ലോകത്തൊരിടത്തും റിക്രൂട്ട്മെന്റ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങളും ഉടനെ വെളിപ്പെടുത്തുന്നതായി ജർമനിയിൽ നിന്നുള്ള പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

gnn24x7