gnn24x7

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

0
413
gnn24x7

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയ അഭയർത്ഥികൾക്ക് അപേക്ഷിക്കാം.

ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2019 ഡിസംബര്‍ 12 നാണ് പൗരത്വ നിയമം കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കലാപത്തിനും കാരണമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here