gnn24x7

കാർ ഷോറൂമിൽ വൻ തീപിടുത്തം; രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂർണമായും അണച്ചു

0
232
gnn24x7

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ വൻ തീപിടുത്തം. കുട്ടനെല്ലൂരിലെ കാർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ആറ് മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപ്പിടുത്തം ഉണ്ടായത്. തീപ്പിടുത്തം ഉണ്ടാകുമ്പോൾ ഷോറൂമിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂർണമായും അണച്ചു.

അതേസമയം, തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തിൽ ഇന്നലെ പടര്‍ന്ന കാട്ടുതീ ഇരുവരെ അണയ്ക്കാനായില്ല. ഉച്ചക്ക് 1.30 മുതൽ പടർന്ന് പിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകുന്നില്ല. തീപിടുത്തത്തില്‍ അഞ്ച് കിലോ മീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചു. ജനവാസ മേഖലയുടെ അടുത്താണ് തീ  പിടിച്ചത്. സ്ഥലത്തേക്ക് അഗ്നിരക്ഷ സേനക്ക് എത്താൻ കഴിയാത്ത വഴിയാണ്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിൽ തീ പടരാതിരിക്കാൻ ശ്രമിക്കുകാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here