gnn24x7

തലച്ചോർ കാർന്നുതിന്നുന്ന അമീബ ബാധിച്ച് അമേരിക്കയിൽ യുവാവ് മരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം

0
128
gnn24x7

തലച്ചോർ കാർന്നു തിന്നുന്നഅമീബയുടെ സാന്നിധ്യം ജലവിതരണസംവിധാനത്തിൽ കണ്ടെത്തുന്നതിനെതുടർന്ന് ആരോഗ്യവിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നത് വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ഷാർലെറ്റ് കൗണ്ടിയിൽ നിന്ന് നെയ്യ്പേറിയ ഫൗലേറി എന്ന അമീബ ബാധിച്ച് ഒരു യുവാവ് മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

പൈപ്പ് വെള്ളത്തിൽ നിന്ന് മുഖം കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിൽ എത്തിയത്. ഫെബ്രുവരി 20നായിരുന്നു യുവാവ് മരണമടഞ്ഞത്. അണുബാധയെക്കുറിച്ച് ആരോഗ്യവിഭാ ഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മൂന്നുദിവസത്തിനുള്ളിലാണ് മരണം സംഭവിച്ചത്. അണുബാധയേറ്റ സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ കൈക്കൊളളുമെന്നും ഷാർലെറ്റിലെ ആരോഗ്യവിഭാഗം വ്യക്തമാക്കി.

കുളിക്കുക, മുഖം കഴുകുക, നീന്തുക തുടങ്ങി വെള്ളവുമായി അടുത്തിടപഴകുന്ന അവസരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മണ്ണിലും തടാകം, പുഴ പോലുള്ള ഇടങ്ങളിലുമാണ് ഈ അമീബ കാണപ്പെടുന്നത്. വെള്ളം കുടിക്കുക വഴി ഇവശരീരത്തിലെത്തുന്നത് പ്രശ്നമല്ലെന്നും എന്നാൽ മൂക്കുവഴി തലച്ചോറിൽ എത്തുന്നതാണ് ഗുരുതരമാക്കുന്നതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

ഈ അമീബ വെള്ളത്തിലൂടെ തലച്ചോറിൽ എത്തുകയും തുടർന്ന് അണുബാധ സംഭവിച്ചുമാണ് മരണപ്പെടുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് എന്ന അണുബാധയാണ് മരണത്തിന് ഇടയാക്കുന്നത്. നിലവിൽ ഈ രോ ഗാവസ്ഥയ്ക്ക് വ്യക്തമായ ചികിത്സ ലഭ്യമല്ല. അണുബാധ തലച്ചോറിലെ കോശങ്ങളെ തകരാറിലാക്കുകയും കേന്ദ്ര നാഡീ വ്യവസ്ഥയെ തകരാറിലാക്കുകയുമാണ് ചെയ്യുന്നത്. ബാക്റ്റീരിയൽ മെനിഞ്ചൈറ്റിസിന് സമാനമായ ലക്ഷണങ്ങളാണ് മേൽപ്പറയുന്ന അണുബാധയിലും കാണപ്പെടുന്നത്.

ഈ അണുബാധ ബാധിച്ചവരിൽ 97 ശതമാനം പേരും മരണപ്പെട്ടിട്ടുണ്ടെന്നാണ് സി.ഡി.സി. (Centers for Disease Control and Prevention)യുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 1962 മുതൽ 2021 വരെ ഈ രോഗം ബാധിച്ച 154 അമേരിക്കക്കാരിൽ നാലു രോഗികൾ മാത്രമാണ് അണുബാധയെ അതിജീവിച്ചത്. അമീബ ശരീരത്തിലെത്തി പന്ത്രണ്ടു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. ലക്ഷണങ്ങൾ ആരംഭിച്ച് പത്തു പതിനെട്ടു ദിവസത്തിനുള്ളിൽ മരണവും സംഭവിച്ചേക്കാം. കടുത്ത തലവേദന, പനി, ഛർദി, ചുഴലി, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങൾക്കൊടുവിൽ കോമയിലേക്ക് വരെ എത്താം. ഓരോ വർഷവും മൂന്നുപേരോളം മാത്രമാണ് അണുബാധ ഏൽക്കുന്നതെങ്കിലും മരണകാരിയാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here