പാലക്കാട്: മലയാളി പോളണ്ടിൽ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിം. ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതൽ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88