gnn24x7

അധിക്ഷേപ പരാമര്‍ശം: കെ മുരളീധരനെതിരേ മേയര്‍ ആര്യ രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി

0
270
gnn24x7

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പിക്കെതിരേ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കി. ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോണ്‍ഗ്രസ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍ നടത്തിയ വിവാദ പ്രസ്താവന. ആര്യയെ പോലെ ഒരുപാട്‌പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇതൊക്കെ മഴയത്ത് തളിര്‍ത്തതാണ്, മഴ കഴിയുമ്പോള്‍ അവസാനിച്ചോളുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന വിമര്‍ശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

gnn24x7