gnn24x7

പത്തനംതിട്ടയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം

0
251
gnn24x7

പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ്  ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്സിന്റെ സ്ക്രൂബ ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് സംസ്ഥാനത്തെമ്പാടും മോക് ഡ്രിൽ നടക്കുന്നുണ്ട്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകർ തേടിയിരുന്നു. ഇതേ തുടർന്നാണ് ബിനു അടക്കമുള്ള നാല് പേർ മോക്ക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാൽ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ സ്കൂബ ഡൈവിങ് ടീം ഇടപെട്ടെങ്കിലും ബിനുവിന്റെ നില അതീവ ഗുരുതരമാണ്.

പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രിൽ നടക്കുന്നുണ്ട്. പ്രളയ – ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്. സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കൽപ്പിക അപകട സാഹചര്യം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയിൽ ബിനു ഒഴുക്കിൽപെട്ടത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here