gnn24x7

ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും

0
153
gnn24x7


കൊച്ചി : ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇത്തരത്തിൽ വീഴ്ച സംഭവിച്ചു എന്ന് വാർത്ത ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അന്വേഷണത്തിനു ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന് വാക്സിൻ മാറി നൽകിയത്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം നൽകിയത് ആറ് ആഴ്ചക്ക് ശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ഏപ്രിൽ 12നാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍  കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്.

എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. സംഭവത്തിൽ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7