വയനാട്: ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്ക്കന് മര്‍ദനം. അമ്പലവയൽ നീർച്ചാൽ കോളനിയിൽ ബാബുവിനാണ് മര്‍ദനമേറ്റത്. ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണ്‍ മര്‍ദിച്ചെന്നാണ് പരാതി. അരുണിന്‍റെ പറമ്പിലെ കുരുമുളക് പറിച്ചതിന് കൂലി ചോദിച്ചപ്പോള്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. അവശനിലയിലായ ബാബുവിനാണ് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അമ്പലവയൽ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ