ഡൽഹി: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സൺസിന്റെയും എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയർ.
നിലവിൽ കരിയറിലെ ടാറ്റ സൺസിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയർഏഷ്യയുമായാണ്. കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയർ എന്ന ലക്ഷ്യത്തോടെയാണ് ലയനം. 2005 ൽ ആണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത്. അതേസമയം 2014 ലാണ് എയർഏഷ്യ ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എല്ലാം തന്നെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് തുടക്കം കുറിക്കുക.
നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ നാല് എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.