gnn24x7

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

0
461
gnn24x7

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍നിന്നാണ് നാലുപേരെ കണ്ടെത്തിയത്. കുട്ടികൾ മലപ്പുറത്തേക്ക് പോകുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതുകണ്ട് സംശയം തോന്നി പൊലീസ് പിന്തുടര്‍ന്നു.

ആറുപേരില്‍ ഒരാളെ ഇന്നലെ രാത്രിയും മറ്റൊരാളെ ഇന്നു രാവിലെയുമായി കണ്ടെത്തിയിരുന്നു. ഒരു കുട്ടിയുടെ കാമുകൻ എടക്കരയാണുള്ളത്. ഇയാളുടെ അടുത്തേക്ക് പോകാനായിരുന്നു കുട്ടികളുടെ ഉദ്ദേശ്യമെന്നു കരുതുന്നു. കുട്ടികൾ പേരുമാറ്റി പറഞ്ഞത് രക്ഷപ്പെടാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

gnn24x7