gnn24x7

അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു

0
152
gnn24x7

ചെന്നൈ: ചെന്നൈ എണ്ണൂറിലെ അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കാൻ അനുമതി നൽകിയെന്നാണ് കമ്പനിയുടെ വാർത്താകുറിപ്പ്. വാതക ചോർച്ചയ്ക്ക് പിന്നാലെ ആശുപത്രിയിൽ ആയ എല്ലാവരും വീട്ടിലേക്ക് മടങ്ങിയെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. പാതിരാത്രിയിലുണ്ടായ അമോണിയ ചോർച്ചയ്ക്ക് പിന്നാലെ 52ഓളം ആളുകളാണ് ആശുപത്രിയിലായത്.

ഫാക്ടറിയിലും പരിസരത്തും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായാണ് കൊറമാണ്ഡൽ കമ്പനി വിശദമാക്കുന്നത്. സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ സമിതി ഫാക്ടറി പരിശോധിച്ച് അമോണിയ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയതായും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ വളം നിർമ്മാണ കമ്പനി വിശദമാക്കുന്നത്. ഏഴംഗ സമിതി ഫാക്ടറിയുടെ എമർജന്‍സി നടപടികളെ അംഗീകരിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7