മയാമി: കോപ്പ അമേരിക്ക 2024 കിരീടത്തോടെ അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ അര്‍ജന്‍റീനക്കായി മരിയ നേടിയിട്ടുണ്ട്.
ദേശീയ ടീം വിട്ടെങ്കിലും ക്ലബ് കരിയറില്‍ ബെന്‍ഫിക്കയ്‌ക്കൊപ്പം ഒരു സീസണില്‍ കൂടി ഡി മരിയ കളിക്കും. അര്‍ജന്‍റീന ടീമിന്‍റെ ചരിത്രത്തിലെ 16-ാം കോപ്പ അമേരിക്ക കിരീടത്തോടെ ഈ വിഖ്യാത താരം ഏഞ്ചല്‍ ഡി മരിയ കളിമതിയാക്കി.
16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഫിഫ ലോകകപ്പ്, തുടര്‍ച്ചയായ രണ്ട് കോപ്പ കിരീടം എന്നിവയോടെയാണ് ഡി മരിയ ബൂട്ടഴിച്ചത്. ഇതുപോലെ ശക്തമായൊരു ദേശീയ ടീമില്‍ കളിച്ച് വിരമിക്കുന്നത് സ്വപ്‌നമുഹൂര്‍ത്തമാണ്. അര്‍ജന്‍റീന എന്‍റെ സ്നേഹവും രാജ്യവുമാണ് എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഡി മരിയ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































