gnn24x7

ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നൽകാം

0
400
gnn24x7

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ ആയുര്‍വേദ ബിരുദമുള്ള റജിസ്ട്രേഡ് ഡോക്ടര്‍മാരെയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

നിലവിൽ അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ റജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഎഎംഎസ് ഡോക്ടര്‍മാര്‍ക്ക് എംബിബിഎസ് ഡോക്ടര്‍മാരുടേതിനു തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

gnn24x7