gnn24x7

പാലാക്കാരുടെ ബാബു മണർകാട്ട് ഇനി ഓർമ്മ

0
197
gnn24x7

പാലാ: പാലക്കാരുടെ പ്രിയങ്കരനായ ബാബു മണർകാട്ട് ഇന്ന് പ്രിയ പാലാക്കാരോടും പ്രിയ സഹപ്രവർത്തകരോടും വിട ചൊല്ലി. മൃതദേഹം പാലാ നഗരസഭയുടെ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചു. മണർകാട്ട് തറവാട്ടിൽ അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തിക്കുന്ന മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ബുധൻ രാവിലെ 9.30 വരെ സമയമുണ്ട്. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ.

മണർകാട്ട് തറവാട്ടിൽ നിർധനർക്ക് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഉച്ചയ്ക്ക് ‘അന്നദാനം’ ഒരുക്കുന്നത്തിൽ മേൽനോട്ടം വഹിച്ചും നിരവധി സദ്‌പ്രവർത്തികൾ ചെയ്തും നാട്ടുകാരുടെ സ്വന്തം ബാബു പ്രതീക്ഷകൾ ഏകുകയായിരുന്നു. 

സി.വൈ.എം.എൽ നാടകസമിതിയിലൂടെ അദ്ദേഹം അഭിനയരംഗത്തും തുടർന്നു നാടക രംഗത്തും കൈവച്ചു. ജോസ് പ്രകാശ്, എൻ.എൻ പിള്ള, യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതർ തുടങ്ങിയ നിരവധി കലാകാരന്മാർ അദ്ദേഹത്തിന്റെ പിതാവിന്റെ നാടക കമ്പിനിയിൽ ഉള്ളവരായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7