gnn24x7

‘പുലരി വിരിയും മുമ്പേ’; പുസ്തക പ്രകാശനത്തിന് റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി

0
407
gnn24x7

കൊച്ചി: അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ. ഈ മാസം 22, 23 ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പരോൾ. 23ന് കൊച്ചിയിൽ ആണ് പുസ്തക പ്രകാശനം. 

അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ വഴി ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. ജയാനന്ദന് സാധാരണ പരോൾ അനുവദിക്കാൻ നിയമമില്ലെന്നും, എന്നാൽ ഭരണഘടന കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7