gnn24x7

കോവിഡിന് നേസല്‍ വാക്‌സിന്‍ വികസിപ്പിക്കും – ഭാരത് ബയോടെക്

0
474
gnn24x7

ന്യൂഡല്‍ഹി: കോവിഡിന്റെ വാക്‌സിനേഷന്‍ ഇഞ്ചക്ഷനിലൂടെ നല്‍കുന്നതാണ് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കി. അതിനുള്ള പരീക്ഷണങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്ന് കമ്പനി നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അധികം താമസിയാതെ നാഗപൂരിലെ ഗില്ലൂര്‍ക്കര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനേഷന്‍ നല്‍കുന്ന പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് ഭാരത് ബയോടെക്‌നോളജി വ്യക്തമാക്കി. ഇതിനായി വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിക്കുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. രണ്ട് തവണ നല്‍കുന്ന വാക്‌സിനേഷന് പകരം ഒറ്റ തവണ മൂക്കിലൂടെ നല്‍കുന്ന രിതിയാണ് പരീക്ഷിക്കുന്നത്. ഇത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏറെ ഉപകാരപ്പെടും.

gnn24x7