gnn24x7

ജമ്മു കശ്മീരിൽ ബുൾഡോസർ നടപടി തുടങ്ങി

0
269
gnn24x7

ശ്രീനഗര്‍:  ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി തുടങ്ങി. ആദ്യ പടിയായി പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർത്തു. ആഷിഖ് നെൻഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.

പുൽവാമ ജില്ലയിലെ രാജ്‌പോരയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ആഷിഖ് നെൻഗ്രൂവിന്റെ വീട് നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂകോളനി പരിസരത്തെ ഇരുനില വീട് പൊളിക്കുന്നതിന് ബുൾഡോസർ ജീവനക്കാരെയും അധികൃതരെയും   പൊലീസും അനുഗമിച്ചു.

നെൻഗ്രൂ 2019ൽ പാകിസ്ഥാനിലേക്ക് താമസം മാറി. നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന് സംശയമുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് നെൻഗ്രൂവിന്റെ സഹോദരനും പാചകക്കാരനുമായ മൻസൂർ അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുതയെ തുടർന്നാണ് മൻസൂർ കൊല്ലപ്പെട്ടതെന്നും  വെടിയുണ്ടകൾ പതിച്ച നിലയില്‍ ഷോപിയാനിലെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here