തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടത്തിയ പുതുപ്പള്ളിയിൽ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കർ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb