gnn24x7

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

0
484
gnn24x7

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടാകും.

മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി പോകുന്നത്. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

gnn24x7