gnn24x7

കോട്ടയം മെഡിക്കൽ കോളജിൽനിന്നു കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി

0
597
gnn24x7

കോട്ടയം: മെഡിക്കൽ കോളജിൽനിന്നു കടത്തിക്കൊണ്ടുപോയ രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ പൊലീസ് അമ്മയ്ക്കു കൈമാറി.

വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മകളെയാണ് ആശുപത്രിയിൽനിന്നു കടത്തിയത്. ഇന്നലെയാണ് അശ്വതി പെൺകു‍ഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനെ പരിശോധിക്കാനെന്നു പറഞ്ഞാണ് നഴ്സിന്റെ വേഷത്തിലെത്തിയ യുവതി അമ്മയുടെ പക്കൽനിന്നു കുഞ്ഞിനെ തട്ടിയെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here