തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി. ഓർത്തോ ഡോക്ടർ ഡോ. പ്രമോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജീവനക്കാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഓപ്പറേഷൻ തിയറ്ററിൽ വച്ച് ചവിട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. വനിത ജീവനക്കാരിയെയാണ് ഓർത്തോ ഡോക്ടർ ചവിട്ടിയത്. ട്രോളി കൊണ്ട് പോയപ്പോൾ ഡോക്ടറുടെ സർജിക്കൽ ടേബിളിൽ തട്ടി എന്ന് കാട്ടിയായിരുന്നു ചവിട്ടിയത്. എന്നാൽ ഒത്തുതീർപ്പ് ചർച്ചകൾ്കകൊടുവിൽ പരാതി പിൻവലിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ