ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്.
എന്നാൽ പിന്നീടുള്ള റൗണ്ടുകളിൽ നില മെച്ചപ്പെടുത്തി പ്രധാനമന്ത്രി ലീഡ് രണ്ടാം റൗണ്ടിൽ 4998 ലേക്കും പിന്നീട് മൂന്നാം റൗണ്ടിൽ 1628 ലേക്കും താഴ്ത്തി. എങ്കിലും മണ്ഡലത്തിൽ അതിശക്തമായ മത്സരമാണ് നടന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ഏഴ് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്. ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 534സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 260 ഇടത്ത് എൻഡിഎയും 250 ഇടത്ത് ഇന്ത്യ സഖ്യവും മുന്നിലാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb