gnn24x7

കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണം; തൻ്റെ പേര് വലിച്ചിടുന്നതിനെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പിൽ

0
157
gnn24x7

കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. ഈ വിഷയത്തിൽ തന്റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി ചോദിച്ചു.

എനിക്ക് ഒരു പങ്കും ഇല്ലാത്ത വിഷയമാണിത്. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കേണ്ട ആവശ്യം ഇല്ല. മണ്ഡലത്തിൽ നിലവിൽ ചർച്ച ചെയുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണിത്. തൻ്റെ പേര് വലിച്ചിടുന്നതിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം, രമ്യ ഹരിദാസിനു നേരെയും സൈബർ ആക്രമണം ഉണ്ടായാപ്പോൾ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരം സംഭവങ്ങൾ ആർക്കുനേരെ ഉണ്ടായാലും കേസ് എടുക്കണമെന്നും ഷാഫി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7