ഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് നടപടി.
വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനാണ് നിർദേശം. കേസുകൾ സിബിഐയെ ഏൽപ്പിക്കാനാഗ്രഹിക്കുന്നുവെന്ന് സുപ്രീം കോടതി അറിയിച്ചു. അതേസമയം, കേസിന്റെ സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഹരിയാന കോടതിയെ അറിയിച്ചു. ഹരിയാനയിലുണ്ടായ സംഭവത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































