gnn24x7

കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

0
297
gnn24x7

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു.

gnn24x7